1. മനസുകലഹിക്കുമ്പോൾ വായ നിശബ്ദമാകും ഇടങ്ങൾ

കവിത വറ്റി പോകും ഉടലതു
കാട് കരിഞ്ഞ നിലംപോൽ
കഥകൾ മറന്നൊരു മനമിതിന്
തരിശു മണ്ണിൻ ചുവപോൽ
നീണ്ടു നാളുകൾ നീങ്ങിടുമ്പോൾ
തോർന്നിടാതെ കനിവുകൾ പെയ്ത്
നാളെ വെട്ടമായി വിടർന്നെങ്കിൽ
കരിഞ്ഞ കാട് താണ്ടി
തരിശു നിലങ്ങൾ താണ്ടി
പൂക്കളിൽ പുഴകളിൽ ആകാശ കുന്നുകളിൽ
പിന്നെയും പറന്നുയരാം

കണ്ണുകെട്ടി ചെവികളടച്ചു നടക്കും മനുഷ്യരോട്
കാടിന്റെ, പൂവിന്റെ, പുഴയുടെ, നാടിന്റെ
വീടിന്റെ, വഴികളുടെ, വാഴ്‌വുകളുടെ
കഥകൾ പറയുന്നത് എങ്ങനെ?
ഒരുനാൾ
നേരിന്റെ വെട്ടം വിടരും
നേരിന്റെ കാഴ്ചകൾ പുലരും.